വളപട്ടണം: കണ്ണൂര്‍ അഴീക്കോട് കെട്ടിടത്തിന് നേരെ ബോംബേറ്. അഴീക്കോട് ഗ്രാമപഞ്ചായത്ത് സാക്ഷരതാ തുടര്‍വിദ്യാകേന്ദ്രവും വായനശാലയും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു നേരെയാണ് ബോംബേറ് ഉണ്ടായത്. ബോംബേറില്‍ തുടര്‍വിദ്യാകേന്ദ്രത്തിന്റെ വാതില്‍ തകര്‍ന്നു.
പുലര്‍ച്ചെ 1.30 ഓടെയാണു സംഭവം. ശബ്ദംകേട്ടു നാട്ടുകാര്‍ എത്തുമ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. വളപട്ടണം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
കണ്ണൂരില്‍ നിന്നു ബോംബ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയതെന്നാണ് നിഗമനം.
നേരത്തെ ഈ കെട്ടിടത്തില്‍ സിപിഎം നിയന്ത്രണത്തിലുള്ള വായനശാല പ്രവര്‍ത്തിച്ചിരുന്നു. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്തു ബോധപൂര്‍വം സംഘര്‍ഷം വളര്‍ത്താനുള്ള ചിലരുടെ ശ്രമമാണ് അക്രമത്തിനു പിന്നില്ലെന്നു സിപിഎം ആരോപിച്ചു.