കണ്ണൂരില്‍ കല്ല്യാണ പാര്‍ട്ടിക്കിടെ ബോംബെറിഞ്ഞ ആളെ തിരിച്ചറിഞ്ഞു

കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ കല്യാണ പാര്‍ട്ടിക്കിടെ ബോംബെറിഞ്ഞ ആളെ തിരിച്ചറിഞ്ഞു. മിധുന്‍ എന്നയാളാണ് ബോംബെറിഞ്ഞതെന്ന് വിവരം. ഏച്ചൂര്‍ സ്വദേശിയായ ഇയാള്‍ ഒളിവിലാണെന്ന് പൊലീസ് പറയുന്നത്. അതിനിടെ, സ്‌ഫോടനത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. കല്യാണത്തിന്റെ ബാന്റ് മേളം കടന്നുപോകുമ്പോഴാണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ ആളുകള്‍ പരക്കം പായുന്നത് ദൃശ്യങ്ങളിലാണ് പുറത്ത് വന്നിരിക്കുന്നത്.

ഇന്ന് ഉച്ചയോടെ ഉണ്ടായ ബോംബേറില്‍ ചക്കരക്കല്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണുവാണ് കൊല്ലപ്പെട്ടത്. അക്രമി സംഘം എറിഞ്ഞ രണ്ടാമത്തെ ബോംബ് ജിഷ്ണുവിന്റെ തലയ്ക്കാണ് വീണത്. ആദ്യമെറിഞ്ഞ ബോംബ് പൊട്ടിയിരുന്നില്ല. ജിഷ്ണു കൊല്ലപ്പെട്ടത് ബോംബുമായി എത്തിയ സംഘത്തില്‍ ഉണ്ടായിരുന്ന ആളാണ് എന്നാണ് വിവരം. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു.

 

Top