കണ്ണൂര്‍: കണ്ണൂരില്‍ വന്‍ ബോംബ് ശേഖരം കണ്ടെത്തി. കൊളവല്ലൂര്‍ ചേരിക്കലില്‍ നിന്നാണ് 18 നാടന്‍ ബോംബുകള്‍ പൊലീസ് പിടികൂടിയത്. കല്ലുവെട്ടുകുഴിയില്‍ ബക്കറ്റില്‍ സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകള്‍ കണ്ടെത്തിയത്.
ജില്ലയില്‍ സിപിഎം-ബിജെപി സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പലസ്ഥലങ്ങളിലും ബോംബേറ് ഉണ്ടായാരുന്നു. ഇതിനു പിന്നാലെയാണ് പൊലീസ് പരിശോധന ശക്തമാക്കിയത്.
അതേസമയം ഇന്ന് കോഴിക്കോട് കൊയിലാണ്ടിയില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറുണ്ടായിരുന്നു. ബിജെപി പ്രവര്ത്തകന് അതുലിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. വീടിന്റെ മുന്‍വശത്തെ വാതില്‍ തകര്‍ന്നു.