കണ്ണൂര്‍; കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തുടര്‍ച്ചയായി നാലാം ദിവസവും ഫോണുകള്‍ പിടിച്ചെടുത്തു. അഞ്ച് സ്മാര്‍ട്ട് ഫോണുകള്‍ അടക്കം പത്തോളം ഫോണുകളാണ് പിടിച്ചെടുത്തത്. രാഷ്ട്രീയത്തടവുകാര്‍ കൂടുതലുള്ള ആറാം ബ്ലോക്കില്‍ നിന്നാണ് നാലു പവര്‍ ബാങ്കുകളടക്കം പരിശോധനയില്‍ കണ്ടെത്തിയത്.
സെല്ലിന്റെ വരാന്തയില്‍ ഉത്തരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫോണുകള്‍. തടവുകാരെ തന്നെ കയറ്റിവിട്ടാണ് ഇവ പിടിച്ചെടുത്തത്. സൂപ്രണ്ട് ടി. ബാബുരാജന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇതോടെ ഒമ്പത് ദിവസത്തിനിടെ നടന്ന മിന്നല്‍ പരിശോധനകളില്‍ കണ്ടെത്തിയത് 21 ഓളം ഫോണുകളും നാലു പൊതി കഞ്ചാവുമാണ്.