കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മിന്നല്‍ റെയ്ഡ്: കഞ്ചാവും ആയുധങ്ങളും കണ്ടെടുത്തു

centralprison_kannur

പളളിക്കുന്ന്: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ മൊബൈല്‍ ഫോണുകളും കഞ്ചാവും മദ്യകുപ്പികളും പിടിച്ചെടുത്തു. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സിപിഎമ്മിന്റെ നിയന്ത്രണത്തിന്‍ കീഴിലാണ് എന്ന ആരോപണങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് റെയ്ഡ് നടത്തിയത്.

പുലര്‍ച്ചെ നാലുമുതലാണ് റെയ്ഡ് തുടങ്ങിയത്. മൂന്ന് കത്തി, മൂന്ന് മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡ് എന്നിവയാണ് പിടിച്ചെടുത്തത്. റെയ്ഡില്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. റെയ്ഡില്‍ ആയുധങ്ങള്‍ ഉള്‍പ്പെടെ കണ്ടെടുത്തിനാല്‍ ജയില്‍ സൂപ്രണ്ടിനെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

റെയ്ഡില്‍ പിടിച്ചെടുത്ത സാധനങ്ങളുടെ എണ്ണവും മറ്റും ചിട്ടപ്പെടുത്തിയ ശേഷം ഇതിന്റെ കണക്കുകള്‍ ഡി.ജി.പി പുറത്ത് വിടും. റെയ്ഡിനിടെ കണ്ടെടുത്ത സിംകാര്‍ഡ് ഉപയോഗിച്ച് തടവുകാര്‍ ആരെയൊക്കെ വിളിച്ചുവെന്ന് കണ്ടെത്താന്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.

Top