കണ്ണൂര്‍: മട്ടന്നൂരിൽ അടക്കം തുടര്‍ച്ചയായുണ്ടാകുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ ഇന്ന് കളക്ടറുടെ അധ്യക്ഷതയില്‍ സമാധാന യോഗം ചേരും.
കളക്ടറുടെ ചേംബറില്‍ വൈകീട്ട് 5 മണിക്കാണ് യോഗം ചേരുക.
സിപിഎം-ബിജെപി നേതാക്കളെ വിളിച്ചു കൂട്ടിയാണ് കളക്ടറുടെ നടപടി. അതെ സമയം ചര്‍ച്ചയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ ബിജെപി അനുകൂല തീരുമാനം ഇതുവരെ അറിയിച്ചിട്ടില്ല.
സമാധാന കരാര്‍ നിലനില്‍ക്കെ തുടരെ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇനി ചര്‍ച്ചകള്‍ക്ക് പ്രസക്തി ഇല്ലെന്നാണ് ബിജെപി നിലപാട്.