കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുമ ബാലകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. 25-നെതിരെ 28 വോട്ടുകള്‍ക്കായിരുന്നു സുമയുടെ വിജയം. അതേസമയം ഇടതുമുന്നണിയുടെ വോട്ട് അസാധുവായി.
ഇടതുമുന്നണിയുടെ മേയര്‍ ഇ.പി.ലത അവിശ്വാസ പ്രമേയത്തിലൂടെ പുറത്തായ സാഹചര്യത്തിലായിരുന്നു കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. ഡെപ്യൂട്ടി മേയര്‍ പി.കെ.രാകേഷ് യു.ഡി.എഫിലേക്ക് മാറിയതോടെയായിരുന്നു ഇടതുപക്ഷത്തിന് ഭരണം നഷ്ടമായത്.
മുന്നണി മാറിയെങ്കിലും രാകേഷ് ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തു തുടര്‍ന്നു. രാകേഷിനെതിരെ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം കഴിഞ്ഞദിവസം പരാജയപ്പെട്ടിരുന്നു.