കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു

കണ്ണൂര്‍: കണ്ണൂര്‍ മയ്യില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്ന പ്രവാസി മരിച്ചു. അബ്ദുല്‍ ഖാദര്‍ (65) ആണ് മരിച്ചത്. ഈ മാസം 21 മുതല്‍ ഹോം ക്വാറന്റൈനില്‍ ആയിരുന്നു. എന്നാല്‍ ഇദ്ദേഹത്തിന്റെ കോവിഡ് പരാശോധനാഫലം ഇതുവരെ ലഭിച്ചിട്ടില്ല. അബ്ദുല്‍ ഖാദര്‍ തനിച്ച് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. ബന്ധുക്കളെയെല്ലാം മറ്റ് വീട്ടിലേക്ക് മാറ്റിയിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇദ്ദേഹത്തിന് മറ്റ് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

Top