പയ്യന്നൂര്‍: കണ്ണൂര്‍ രാമന്തളി കക്കമ്പാറയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിനു നേരെ ബോംബേറ്. സിപിഎം കക്കമ്പാറ ബ്രാഞ്ച് സെക്രട്ടറിയും മത്സ്യത്തൊഴിലാളിയുമായ പി.പി.ജനാര്‍ദ്ദനന്റെ വീടിന് നേരെയായിരുന്നു ആക്രമണം. രാത്രി പതിനൊന്നോടെയാണ് ബോംബേറുണ്ടായത്.
വിവരമറിഞ്ഞെത്തിയ പൊലീസ് രാത്രിയില്‍ നടത്തിയ തെരച്ചിലില്‍ പൊട്ടാതെ കിടന്ന ഒരു സ്റ്റീല്‍ ബോംബ് കണ്ടെത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.