kannur deputy mayor position for UDF

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പ്രഥമ ഡെപ്യൂട്ടി മേയറായി യുഎഡിഎഫ് സ്ഥാനാര്‍ഥി സി. സമീര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇരുമുന്നണികള്‍ക്കും 27 സീറ്റുകള്‍ വീതമുള്ള കോര്‍പറേഷനില്‍ കോണ്‍ഗ്രസ് വിമതന്‍ പി.കെ. രാഗേഷ് വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നതോടെ നറുക്കെടുപ്പിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്. മുസ്‌ലീം ലീഗ് മുനിസിപ്പല്‍ പ്രസിഡന്റും നഗരസഭാ മുന്‍ വൈസ് ചെയര്‍മാനുമാണു സി. സമീര്‍.

നേരത്തെ, പി.കെ. രാഗേഷിന്റെ പിന്തുണയോടെ കണ്ണൂര്‍ കോര്‍പറേഷനിലെ പ്രഥമ മേയറായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഇ.പി. ലത തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നേരത്തെ എല്‍ഡിഎഫ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം പി.കെ. രാഗേഷിനു വാഗ്ദാനം ചെയ്തിരുന്നെങ്കിലും അദ്ദേഹം നിരസിച്ചു.

Top