പയ്യനൂര്‍: കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ധനരാജിന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യമെന്ന് പൊലീസ്.
മുഖ്യ ആസൂത്രകനായ ആര്‍എസ്എസ് പ്രവര്‍ത്തകനേയും നാട്ടുകാരായ സഹായികളേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കണ്ണൂരില്‍ നിന്ന് എത്തിയ രണ്ട് കൊലയാളികളെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ഇതിനും മുമ്പ് നാലു തവണ ധനരാജിനെ വധിക്കാന്‍ ശ്രമം നടത്തിട്ടുണ്ട്.
രണ്ട് കൊലപാതങ്ങളിലെ പ്രതികളുടെ അറസ്റ്റ് ഒരുമിച്ച് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം.
തിങ്കളാഴ്ച രാത്രിയാണ് കൊലപാതകങ്ങള്‍ നടന്നത്. പത്ത് മണിയോടെയായിരുന്നു ധനരാജിനെ മുഖം മൂടി ധരിച്ചെത്തിയവര്‍ വീട്ടില്‍ കയറി വെട്ടിവീഴ്ത്തിയത് .
എന്നാല്‍ അര്‍ധരാത്രി ഒരുമണിയോടെ വീട്ടില്‍ ബോംബെറിഞ്ഞ് ഭീതി പരത്തിയ ശേഷം ബന്ധുക്കളുടെ കണ്‍മുന്നിലിട്ടാണ് രാമചന്ദ്രനെ വെട്ടി കൊലപ്പെടുത്തിയത്.