കണ്ണൂര്‍: കണ്ണൂരിലെ ജര്‍മ്മനി ആരാധകരെ ട്രോളി കണ്ണൂര്‍ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്. ജര്‍മ്മനിയുടെ ഫ്ളക്സുകള്‍ കണ്ണൂരില്‍ നിന്നും നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചാണ് കളക്ടര്‍ പോസ്റ്റ് ഇട്ടിരിക്കുന്നത്. ബുധനാഴ്ച രാത്രി നടന്ന മത്സരത്തില്‍ ദക്ഷിണ കൊറിയ ജര്‍മ്മനിയെ 2-0ന് പരാജയപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ജര്‍മനിക്കു വേണ്ടി കണ്ണൂരില്‍ സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന് കളക്ടര്‍ പറഞ്ഞിരിക്കുന്നത്.
കണ്ണൂരിലെ എല്ലാ ജര്‍മ്മന്‍ ആരാധകരും ജര്‍മ്മന്‍ ടീമിന് വേണ്ടി വെച്ച എല്ലാ ഫ്ളക്സുകളും സ്വമേധയാ നീക്കം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു കളക്ടര്‍ കുറിച്ചിരുന്നത്. ലോക ചാമ്പ്യന്മാരുടെ പരാജയത്തില്‍ ആരാധകരെ അല്പം ട്രോളിക്കൊണ്ടായിരുന്നു കളക്ടറുടെ പോസ്റ്റ്. വിവിധ രാജ്യങ്ങളുടെ ആരാധകര്‍ ജില്ലയുടെ എല്ലാ പ്രദേശങ്ങളിലും നിരവധി ഫ്ളക്സുകളാണ് സ്ഥാപിച്ചിരിക്കുന്നത്.