കണ്ണൂര്‍: പയ്യന്നൂരില്‍ നാടോടി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പയ്യന്നൂര്‍ സ്വദേശിയായ പി.ടി ബേബി രാജിനെയാണ് തമിഴ്നാട്ടിലെ സേലത്തു നിന്ന് പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. മൊബൈല്‍ നമ്പര്‍ പിന്തുടര്ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെയാണ് കുടുംബത്തോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെത്തി രക്ഷപ്പെടുത്തുകയായിരുന്നു. പീഡനശ്രമമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.