കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ വിമാന ഇന്ധന നികുതി കുറച്ചു. ആഭ്യന്തര സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളിലാണ് 28 ശതമാനത്തില്‍ നിന്നും 1ശതമാനം ആയി നികുതി കുറച്ചത്. ഇതോടെ സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകും.
നികുതി ഗണ്യമായി കുറച്ചതിലൂടെ കോഴിക്കോട് വിമാനത്തവളത്തെ തകര്‍ക്കാനുള്ള നീക്കമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. ആദായ നികുതി വകുപ്പിന് കീഴില്‍ വരുന്ന എടിഎഫ് അഥവാ വിമാന ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാരാണ് നികുതി നിര്‍ണയിക്കുക. കണ്ണൂരിലെ സിപിഎം നേതൃത്വത്തിന് സര്‍ക്കാരിലുള്ള സ്വാധീനമാണ് നികുതി കുറയ്ക്കാനുള്ള പ്രധാന കാരണം.
നിലവില്‍കണ്ണൂരില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോകാന്‍ ഇന്‍ഡിഗോ വിമാനത്തിന്1600 രൂപയാണ് ചെലവ്. എന്നാല്‍ കോഴിക്കോട് നിന്ന് ബാംഗ്ലൂരേക്ക് പോകാന്‍ 2535 രൂപ ചെലവാകും.