കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി, പാലക്കാട് കരുണ മെഡിക്കല്‍ കോളജുകളില്‍ എന്‍ട്രന്‍സ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ഇന്നു സ്‌പോട്ട് അഡ്മിഷന്‍ നടത്തും.
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് അഡ്മിഷന്‍ നടത്തുന്നത്. മെഡിക്കല്‍ പ്രവേശനത്തില്‍ അപാകതയുണ്ടെന്ന പരാതിയെ തുടര്‍ന്ന് ജെയിംസ് കമ്മിറ്റിയാണ് മുമ്പ് നടത്തിയ അഡ്മിഷന്‍ റദ്ദാക്കിയത്.
പരാതി നല്‍കിയ വിദ്യാര്‍ഥികള്‍ക്കും സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാമെന്ന് ഉത്തരവില്‍ പറയുന്നു.
പ്രവേശനം ഇന്നു തന്നെ പൂര്‍ത്തിയാക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. നീറ്റ് റാങ്ക് അനുസരിച്ചാണോ പ്രവേശനം നടത്തിയതെന്നു കമ്മീഷണര്‍ പരിശോധിക്കണം.
ഇതിനായി രണ്ടു മെഡിക്കല്‍ കോളജുകളിലുമായി നടത്തിയ പ്രവേശന നടപടികളുടെ വിശദ വിവരങ്ങളും രേഖകളും കോളജ് മാനേജ്‌മെന്റുകള്‍ ഹാജരാക്കണം.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഓഡിറ്റോറിയത്തിലാണ് സ്‌പോട്ട് അഡ്മിഷന്‍. 85 ശതമാനം സീറ്റുകളിലേക്കും പ്രവേശത്തിനു പത്തു ലക്ഷം രൂപയാണു ഫീസ്. ഇതിനുപുറമെ പത്തു ലക്ഷം രൂപ പലിശ രഹിത നിക്ഷേപമായും നല്‍കണം.