ഡെപ്യൂട്ടി മേയര്‍ക്ക് പുറകെ കണ്ണൂരിലെ മേയറെയും അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാന്‍ നീക്കം

കണ്ണൂര്‍: കണ്ണൂര്‍ മേയര്‍ സുമ ബാലകൃഷ്ണനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ എല്‍ഡിഎഫ് നീക്കം. ഡെപ്യൂട്ടി മേയര്‍ പികെ രാഗേഷിനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയതിന് പിന്നാലെയാണ് മേയര്‍ക്കെതിരെയും എല്‍ഡിഎഫിന്റെ നീക്കം. മേയര്‍ തുടരുന്നത് ജനാധിപത്യ വിരുദ്ധമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ പറഞ്ഞു. യു ഡി എഫിന് ഇപ്പോള്‍ ഭൂരിപക്ഷമില്ലെന്നും അദ്ദേഹം പറഞ്ഞു.

അംഗം കെപിഎ സലീമിന്റ പിന്തുണയോടെയാണ്, പികെ രാഗേഷിനെതിരായ അവിശ്വാസ പ്രമേയം പാസ്സായത്. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്കിടെ എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. നേരത്തെ എല്‍ഡിഎഫിനൊപ്പം നിന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ പികെ രാഗേഷ് ആറ് മാസം മുമ്പാണ് കോണ്‍ഗ്രസിലേക്ക് മടങ്ങിയത്. ഇതോടെ ഭരണം യുഡിഎഫിന് ലഭിച്ചു. നിലവില്‍ 55 അംഗ കൗണ്‍സിലില്‍ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് ഭരണം നടത്തുന്നത്. അതേ സമയം 55 അംഗ കൗണ്‍സിലില്‍ 27 അംഗങ്ങളാണ് എല്‍ഡിഎഫിനുള്ളത്.

Top