ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പ്രവേശനത്തിന് കര്‍ശന ഉപാധികളുമായി സുപ്രീംകോടതി. കോളേജ് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. സെപ്റ്റംബര്‍ 20നകം തുക നിക്ഷേപിക്കണമെന്നും കോടതി ഉത്തരവിട്ടു.
2016-17 അധ്യായന വര്‍ഷം പ്രവേശനം റദ്ദായ വിദ്യാര്‍ത്ഥികളുടെ ഫീസ് ഇരട്ടിയാക്കി. വിദ്യാര്‍ത്ഥികള്‍ അടുത്ത മാസം മൂന്നിനകം പണം നല്‍കണം. ഈ വ്യവസ്ഥകള്‍ പാലിച്ചാല്‍ ഈ വര്‍ഷം പ്രവേശനം അനുവദിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു. ഇതുകൂടാതെ പത്ത് ലക്ഷം രൂപാ വീതം സുപ്രീംകോടതി ബാര്‍ അസോസിയേഷനും അഡ്വക്കറ്റ് ഓണ്‍ റെക്കാഡ് അസോസിയേഷനും നല്‍കണം.