കണ്ണൂര്‍: കണ്ണൂര്‍ മെഡിക്കല്‍ കോളേജിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. സുപ്രീംകോടതിയുടേതാണ് ഉത്തരവ്.
പ്രവേശന മേല്‍നോട്ട സമിതിയാണ് അന്വേഷണം നടത്തേണ്ടത്. വിദ്യാര്‍ത്ഥികളില്‍ നിന്നും തലവരിപ്പണം വാങ്ങിയോ എന്ന കാര്യവും അന്വേഷിക്കും. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷം പ്രവേശനം ഉണ്ടായിരിക്കുകയില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
മെഡിക്കല്‍പ്രവേശനത്തിന് ഒരു കോടിക്കു മുകളില്‍ തുക തലവരിപ്പണം വാങ്ങിയെന്ന് മേല്‍നോട്ടസമിതിക്കു മുന്‍പാകെ വിദ്യാര്‍ഥികളും രക്ഷിതാക്കളും പരാതി നല്‍കിയിരുന്നു. ഒരു വിദ്യാര്‍ഥിയില്‍ നിന്ന് മാത്രം 1,01,17,000 രൂപ വാങ്ങിയതായാണ് ആരോപണം.
2016-17കാലയളവില്‍ സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് നടത്തിയ വിദ്യാര്‍ഥിപ്രവേശനത്തിലാണ് കോടികളുടെ ഇടപാട് നടന്നതായി പരാതി എത്തിയത്. വാങ്ങിയ തുക രണ്ട് ഗഡുക്കളായി തിരികെ നല്‍കാനുള്ള പ്രവേശന മേല്‍നോട്ടസമിതിയുടെ ഉത്തരവ് കോളേജ് പാലിക്കാന്‍ തയ്യാറായിരുന്നുമില്ല.