തിരുവനന്തപുരം: കണ്ണൂര്‍ കൊലപാതകം രണ്ടുപാര്‍ട്ടികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് കാനം രാജേന്ദ്രന്‍. സര്‍വകക്ഷിയോഗത്തിലെ ധാരണകള്‍ രണ്ടു പാര്‍ട്ടിക്കാരും തെറ്റിക്കുന്നുവെന്നും കാനം ആരോപിച്ചു.
വിവരാവകാശനിയമത്തില്‍ വെള്ളം ചേര്‍ക്കരുതെന്നും മന്ത്രിസഭയെടുക്കുന്ന തീരുമാനങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഈ നിലപാട് ഇടതുമുന്നണിയില്‍ അറിയിക്കുമെന്നും കാനം അറിയിച്ചു.