ഐ.എസ് ഭീകരസംഘടയില്‍ ചേര്‍ന്ന കണ്ണൂര്‍ സ്വദേശി മരിച്ചു

കണ്ണൂര്‍: ഐഎസില്‍ ചേര്‍ന്ന മലയാളി മരിച്ചതായി റിപ്പോര്‍ട്ട്.

കണ്ണൂര്‍ കൂടാളിയിലെ സിജിന്‍ മരിച്ചതായാണ്‌ ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്‌.

ഇസ്‌ലാമിക് സ്റ്റേറ്റ് (ഐ.എസ്) ഭീകരസംഘടയില്‍ ചേര്‍ന്ന 14 മലയാളികള്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു.

കേരളാ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. സിറിയന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിലാണ് ഇവരില്‍ ഭൂരിഭാഗവും കൊല്ലപ്പെട്ടത്.

ഐ.എസിന്റെ കേരളാ തലവന്‍ എന്നറിയപ്പെടുന്ന ഷജീര്‍ മംഗലശ്ശേരിയും കൊല്ലപ്പെട്ടവരിലുണ്ടായിരുന്നു.

മലയാളികളെ സംഘടനയിലേക്ക് റിക്രൂട്ട് ചെയ്യാനും ആകര്‍ഷിക്കാനുമായി മലയാളത്തില്‍ രണ്ട് വെബ്‌സൈറ്റുകള്‍ നടത്തിയത് ഷജീറാണ്. ഇയാള്‍ അഡ്മിനായ അന്‍ഫാറുല്‍ ഖലീഫ, അല്‍ മുജാഹിദുല്‍ എന്നീ സൈറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തനരഹിതമാണ്.

Top