സെപ്റ്റംബര്‍ 28നാണ് റോബി വര്‍ഗീസ് രാജ് എന്ന പുതുമുഖ സംവിധായകന്‍ അണിയിച്ചൊരുക്കിയ കണ്ണൂര്‍ സ്‌ക്വാഡ് തിയറ്ററുകളില്‍ എത്തിയത്. മമ്മൂട്ടി നായകനായ് എത്തിയ ചിത്രത്തിന്റെ കഥ ഷാഫിയും തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണൊരുക്കിയത്. കിഷോര്‍കുമാര്‍, വിജയരാഘവന്‍, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ.യു. തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍. ആദ്യദിനം മുതല്‍ ലഭിച്ചു കൊണ്ടിരിക്കുന്ന മൗത്ത് പബ്ലിസിറ്റിയിലൂടെ ബോക്‌സ് ഓഫീസിലും വിജയ കിരീടം ചൂടുകയാണ് മമ്മൂട്ടി നായകനായി എത്തിയ ഈ ചിത്രം.
ജോര്‍ജ് മാര്‍ട്ടിന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായ മമ്മൂട്ടി കസറിയപ്പോള്‍, ആദ്യദിനം കേരളത്തില്‍ നിന്നുമാത്രം 2.40 കോടി ആയിരുന്നു കണ്ണൂര്‍ സ്‌ക്വാഡ് സ്വന്തമാക്കിയത്. പിന്നീട് ഇങ്ങോട്ട് കേരളം കണ്ടത് ബോക്‌സ് ഓഫീസ് വേട്ട. രണ്ടാം ദിനം 2.75 കോടി, മൂന്നാം ദിനം 3.45, നാലാം ദിനം 4.65 കോടി, അഞ്ചാം ദിനം 4.15 കോടി എന്നിങ്ങനെ ആണ് ഇതുവരെയുള്ള കണ്ണൂര്‍ സ്‌ക്വാഡിന്റെ കളക്ഷന്‍. ആഗോളതലത്തില്‍ നാല്പത് കോടി ചിത്രം പിന്നിട്ടു എന്നും വിവരമുണ്ട്. അങ്ങനെയെങ്കില്‍ ഈ വാരാന്ത്യം കടക്കുമ്പോഴേക്കും മമ്മൂട്ടി ചിത്രം 50 കോടി പിന്നിടുമെന്നാണ് വിലയിരുത്തലുകള്‍.
#KannurSquad SUPER SQUAD 😎
Day 1 – 2.4 crores
Day 2 – 2.75 crores
Day 3 – 3.45 crores
Day 4 – 4.65 crores
Day 5 – 4.15 crores
Total 5 days / extended weekend – 17.40 crores 🔥🔥🔥BLOCKBUSTER START 🔥👏 pic.twitter.com/dAUCVgHbRS
— AB George (@AbGeorge_) October 3, 2023