റിലീസ് ചെയ്ത ദിവസം മികച്ച കളക്ഷനുമായ് കണ്ണൂര്‍ സ്‌ക്വാഡ്

റോബി വര്‍ഗീസ് രാജിന്റെ സംവിധാനത്തില്‍ മമ്മുട്ടി നായകനായ് എത്തിയ കണ്ണൂര്‍ സ്‌ക്വാഡ്’ ഏറ്റെടുത്ത് പ്രേക്ഷകര്‍. എന്നാല്‍ റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ വന്‍ സ്വീകാര്യത നേടിയ ചിത്രം, 2.4 കോടി കളക്ഷന്‍ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്. റിലീസിന് കേരള സ്‌ക്വാഡ് 2.40 കോടി രൂപയാണ് നേടിയത് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. വന്‍ റിലീസ് അല്ലാതെ എത്തിയ ചിത്രം എന്ന നിലയില്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡിന് ലഭിച്ചത് റിലീസ് ദിവസത്തെ മികച്ച ഗ്രോസ് കളക്ഷനാണ്. 2023ല്‍ ഒരു മലയാള സിനിമയുടെ കളക്ഷനില്‍ രണ്ടാം സ്ഥാനത്തും മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് ദിവസം ഇടം നേടിയിരിക്കുന്നു. കിംഗ് ഓഫ് കൊത്തയാണ് 5.75 കോടിയുമായി ഒന്നാം സ്ഥാനത്തുള്ളത്.

ആദ്യ ദിനത്തില്‍ 160 തിയേറ്ററുകളിലാണ് കേരളത്തില്‍ ചിത്രം റിലീസ് ചെയ്തത്. രണ്ടാം ദിനം മുതല്‍ ചിത്രം കൂടുതല്‍ തിയേറ്ററുകളിലേക്ക് എത്തിയിട്ടുണ്ട്. 250ല്‍ പരം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. നന്‍പകല്‍ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ എത്തിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. ദുല്‍ഖറിന്റ വേഫെറര്‍ ഫിലിംസാണ് ചിത്രം വിതരണം ചെയ്തത്. തിരക്കഥാ മുഹമ്മദ് ഷാഫി, റോണി ഡേവിഡ് രാജും. ജോര്‍ജ് മാര്‍ട്ടിനായി മമ്മൂട്ടി ചിത്രത്തില്‍ എത്തിയപ്പോള്‍ കിഷോര്‍ കുമാര്‍, വിജയരാഘവന്‍, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അര്‍ജുന്‍ രാധാകൃഷ്ണന്‍, ദീപക് പറമ്പോല്‍, ധ്രുവന്‍, ഷെബിന്‍ ബെന്‍സണ്‍, ശ്രീകുമാര്‍ തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്.

Top