ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് കേസ് ഇന്ന് തന്നെ പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. കേസ് മാറ്റിവെക്കില്ലെന്ന് കോടതി അറിയിച്ചു. പ്രവേശന മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് അംഗീകാരം നഷ്ടപ്പെട്ട രണ്ട് സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം, സാധൂകരിക്കുന്നതിനുള്ള കേരള മെഡിക്കല്‍ കോളേജ് പ്രവേശനം സാധൂകരിക്കല്‍ ബില്‍ നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയിരുന്നു. ബില്‍ പാസ്സാക്കിയതിനെച്ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത നില്‍ക്കുന്നുണ്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സാധൂകരിക്കുന്ന ബില്ലിനെ സഭയില്‍ പ്രതിപക്ഷം അനുകൂലിച്ചത് തെറ്റാണെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി എം സുധീരന്‍ പ്രതികരിച്ചു.