കണ്ണൂര്‍ : കണ്ണൂര്‍ സര്‍വകലാശാല തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.
പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു പരീക്ഷ കണ്‍ട്രോളര്‍ അറിയിച്ചു.
അതേസമയം, മഴക്കെടുതിയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് അറിയിച്ചിരുന്നു.
മഴ ശമിച്ചെങ്കിലും പല ഭാഗങ്ങളിലും വെള്ളക്കെട്ടുകള്‍ ഇപ്പോഴും തുടരുന്ന പശ്ചാത്തലത്തില്‍ പലയിടങ്ങളിലായി അനേകം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളില്‍ തന്നെയാണ് കഴിയുന്നത്.