കണ്ണൂര്‍ സര്‍വകലാശാല വിവാദം; സിലബസ് പുന:പരിശോധിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വിവാദവുമായി ബന്ധപ്പെട്ട് സിലബസ് പുന:പരിശോധിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. കണ്ണൂര്‍ സര്‍വ്വകലാശാലയുടെ എംഎ ഗവേണന്‍സ് ആന്‍ഡ് പൊളിറ്റിക്‌സ് കോഴ്‌സിന്റെ സിലബസ് സംബന്ധിച്ച് വിവാദമുയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.

നിര്‍ദ്ദേശിക്കപ്പെട്ട പാഠഭാഗങ്ങളില്‍ ഏതെങ്കിലും ഒഴിവാക്കപ്പെടേണ്ടതുണ്ടെങ്കില്‍ ഒഴിവാക്കാനും, കൂട്ടിച്ചേര്‍ക്കേണ്ടതുണ്ടെങ്കില്‍ കൂട്ടിച്ചേര്‍ക്കാനും സര്‍വ്വകലാശാല നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Top