കൊച്ചി: എ.എന്‍ ഷംസീറിന്റെ ഭാര്യ ഷഹലയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമനം.
റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയ ഡോ.എം.പി ബിന്ദുവാണ് ഹര്‍ജി നല്‍കിയത്. നിയമനം റദ്ദാക്കിയതോടെ ബിന്ദുവിനെ നിയമിക്കുവാന്‍ ഉത്തരവായിട്ടുണ്ട്. ഷഹലയുടെ നിയമനത്തിന് പിന്നില്‍ രാഷ്ട്രീയ സ്വാദീനമെന്നാണ് ബിന്ദു പറഞ്ഞത്.