കണ്ണൂര്‍ സര്‍വകലാശാല വിവാദം: രണ്ടാം റാങ്കുകാരന് യുജിസി നെറ്റ് ഇല്ലെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്

കണ്ണൂർ: ഏറെ വിവാദമായ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരന്‍ ജോസഫ് സ്‌കറിയയ്ക്ക് യുജിസി നെറ്റ് ഇല്ലെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവരില്‍ നെറ്റ് യോഗ്യത ഇല്ലാത്തത് ജോസഫ് സ്‌കറിയയ്ക്കാണ്. ബിരുദ പരീക്ഷയില്‍ പ്രിയാ വര്‍ഗീസിന് 70 ശതമാനം മാര്‍ക്കും ജോസഫ് സ്‌കറിയയ്ക്ക് 52 ശതമാനം മാര്‍ക്കുമാണെന്ന് വിവരാവകാശ രേഖ തെളിയിക്കുന്നു.

ജോസഫ് സ്‌കറിയയ്ക്ക് പി ജി പരീക്ഷയ്ക്ക് ലഭിച്ചത് 55 ശതമാനം മാര്‍ക്കാണെന്നും വിവരാവകാശ രേഖ തെളിയിക്കുന്നുണ്ട്. 1991 മുതലാണ് കോളജ് അധ്യാപനത്തിനുള്ള അടിസ്ഥാന യോഗ്യതയായി യുജിസി നെറ്റിനെ പരിഗണിച്ചുതുടങ്ങിയത്. ജോസഫ് സ്‌കറിയ ബി ജി യോഗ്യത നേടുന്നത് 1992ലാണ്.

മതിയായ യോഗ്യതയില്ലാതെയാണ് പ്രിയാ വര്‍ഗീസ് നിയമനമെന്ന് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രിയാ വര്‍ഗീസിന്റെ ഡെപ്യൂട്ടേഷന്‍ കാലം എക്‌സ്പീരിയന്‍സായി പരിഗണിക്കാമെന്ന നിലപാടിലായിരുന്നു കണ്ണൂര്‍ സര്‍വകലാശാല. എന്നാല്‍ പ്രിയാ വര്‍ഗീസിന് യോഗ്യതയില്ലെന്നും കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സര്‍ ഗോപിനാഥ് രവീന്ദ്രന്‍ പെരുമാറുന്നത് ഭരണകക്ഷിഅംഗത്തെ പോലെയാണെന്നുമായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം.

Top