കണ്ണൂര്‍ വിസി കേസ്; ഗവര്‍ണ്ണറുടേത് കള്ളമൊഴി, അദ്ദേഹം പദവി ഒഴിയണം, ഇപി ജയരാജന്‍

കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാല വിസി നിയമന കേസില്‍ നിയമനത്തിനെതിരെ തെളിവും സാക്ഷി മൊഴിയും നല്‍കിയത് നിയമനം നല്‍കിയ ആള്‍ തന്നെയാണെന്ന് ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന്‍. ഗവര്‍ണറുടേത് കള്ളമൊഴിയാണെന്നും ബാഹ്യ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്ന് ഗവര്‍ണര്‍ പറഞ്ഞാല്‍ അദ്ദേഹം സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നാണ് വ്യക്തമാകുന്നത്. കണ്ണൂര്‍ വിസി ഗോപിനാഥ് എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റിയ ആളാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ വീണ്ടും വിസിയായി നിയമിച്ചതെന്നും ഇപി ജയരാജന്‍ പറഞ്ഞു.

ആര്‍ എസ് എസിന്റെയും ബിജെപിയുടെയും ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് കേസില്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യാജമൊഴി നല്‍കിയത്. ഈ സാഹചര്യത്തില്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണര്‍ പദവി ഒഴിയണമെന്നും ഇപി ജയരാജന്‍ പരാമര്‍ശിച്ചു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതൃത്വം യൂത്ത് കോണ്‍ഗ്രസിനെ പടിക്ക് പുറത്താക്കിയെന്നും ഇക്കാര്യം കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ തന്നെ പറഞ്ഞുവെന്നും ഇപി ജയരാജന്‍ പറഞ്ഞു.

Top