കണ്ണൂര്‍ വിസിയുടെ പുനര്‍ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവ് ; പുനപരിശോധന ഹര്‍ജി നല്‍കി സംസ്ഥാന സര്‍ക്കാര്‍

കണ്ണൂര്‍: കണ്ണൂര്‍ വിസിയുടെ പുനര്‍ നിയമനം റദ്ദാക്കിയ സുപ്രീം കോടതി ഉത്തരവിനെതിരെ പുനപരിശോധന ഹര്‍ജി നല്‍കി സംസ്ഥാന സര്‍ക്കാര്‍. ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരെയാണ് പുനപരിശോധന ഹര്‍ജി. നിയമിക്കപ്പെട്ടയാളുടെ യോഗ്യതയില്‍ കോടതിക്ക് സംശയമില്ലായിരുന്നു എന്നും ഹര്‍ജിക്കാര്‍ പോലും ഉന്നയിക്കാത്ത വാദം ചൂണ്ടിക്കാട്ടിയാണ് വിധിയെന്നും പുനപരിശോധന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. നിയമനരീതിയെക്കുറിച്ചും കോടതിക്ക് എതിര്‍പ്പുണ്ടായിരുന്നില്ലെന്നും വിധി രാഷ്ട്രീയ കോലാഹലത്തിന് കാരണമായി എന്നും ഹര്‍ജിയില്‍ പറയുന്നു.

സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കറാണ് ഹര്‍ജി സമര്‍പ്പിച്ചത്. മികച്ച വിദഗ്ധനാണ് പുറത്ത് പോയ വിസിയെന്നും സര്‍ക്കാര്‍ പറയുന്നു. ഗോപിനാഥ് രവീന്ദ്രന്റെ നേട്ടങ്ങള്‍ ഹര്‍ജിയില്‍ എണ്ണിപ്പറഞ്ഞാണ് സംസ്ഥാനം പുനപരിശോധന ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വിധി സംസ്ഥാനത്തോട് മുന്‍വിധിയോടെയുള്ള വിധിയാണെന്നും കടുത്ത അനീതി സംസ്ഥാനത്തോട് ഇതുവഴി ഉണ്ടായി എന്നുമാണ് സര്‍ക്കാരിന്റെ വാദം.

Top