കണ്ണൂര്‍:ഗോ എയറിന്റെ കണ്ണൂര്‍-കുവൈറ്റ് സെക്ടറിലേക്കുള്ള സര്‍വീസ് ഈ മാസം 19 മുതല്‍ ആരംഭിക്കും. ദിവസവും രാവിലെ ഏഴു മണിക്കാണ് കണ്ണൂരില്‍ നിന്നും സര്‍വീസ്. ഏറ്റവും പുതിയ എയര്‍ ബസ് എ320 നിയോ എയര്‍ക്രാഫ്റ്റാണ് ഈ റൂട്ടിലേക്ക് വിന്യസിച്ചിരിക്കുന്നത്.
കുവൈറ്റിൽ നിന്നും പ്രാദേശിക സമയം 10.30നാണ് വിമാന സര്‍വീസ്. ഇതിനായുള്ള ബുക്കിങ് സൗകര്യം ആരംഭിച്ചു.അബുദാബി, മസ്‌കറ്റ്, ദുബായ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് പുറമെയാണ് ജിസിസിലേക്കുളള നാലാമത്തെ സര്‍വീസ് കുവൈറ്റിലേക്ക് ആരംഭിക്കുന്നത്. 13,160 രൂപ മുതലാണ് റിട്ടേണ്‍ ടിക്കറ്റ് നിരക്ക്.
കുവൈറ്റ് ,ബാങ്കോക്ക്, മാലി, മസ്‌കറ്റ്, ദുബായ്, അബുദാബി, ഫുക്കറ്റ് എന്നിങ്ങനെ ഏഴ് രാജ്യാന്തര സര്‍വീസുകളും ബാഗ്ദോഗ്ര, ബെംഗളൂരു, ഭുവനേശ്വര്‍, ഛണ്ഡീഗഡ്, ചെന്നൈ,അഹമ്മദാബാദ്, ഡല്‍ഹി, ഗോവ, ഗുവാഹട്ടി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊല്‍ക്കത്ത, കണ്ണൂര്‍, ലേ, ലക്നൗ, മുംബൈ, നാഗ്പൂര്‍, പട്ന, പോര്‍ട് ബ്ലെയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍,കൊച്ചി എന്നീ ആഭ്യന്തര സര്‍വീസുകളും ഗോ എയറിനുണ്ട്.