കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണൂര്‍: ഭാര്യയെയും ഭര്‍ത്താവിനെയും വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ മുഴക്കുന്നിലാണ് സംഭവം. പൂവളപ്പില്‍ മോഹന്‍ദാസ്, ഭാര്യ ജ്യോതി എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മോഹന്‍ദാസിനെ തൂങ്ങിമരിച്ച നിലയിലും ഭാര്യ ജ്യോതിയെ തറയില്‍ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടത്. ആത്മഹത്യക്ക് പിന്നിലുള്ള കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.

Top