8 വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചെന്ന് പരാതി; കണ്ണൂരില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍

കണ്ണൂര്‍: കണ്ണൂരില്‍ വിദ്യാര്‍ത്ഥികളെ അധ്യാപകന്‍ പീഡിപ്പിച്ചെന്ന് പരാതി. കണ്ണൂരിലെ ചന്ദനാക്കാംപാറയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. എട്ട് വിദ്യാര്‍ത്ഥികളെയാണ് അധ്യാപകന്‍ ലൈംഗീകമായി പീഡിപ്പിച്ചത്.

ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ സ്‌കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് കണ്ണൂര്‍ പയ്യാവൂര്‍ പഞ്ചായത്തിലെ സ്വകാര്യ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കായികാധ്യാപകനെതിരെ വിദ്യാര്‍ത്ഥിനികള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു.

ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയുടെയും ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അടുത്തിടെ സ്‌കൂളിലെ 200ഓളം കുട്ടികളെ കൗണ്‍സിലിംഗിന് വിധേയരാക്കിയിരുന്നു. ഈ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്ത് വന്നത്.

നേരത്തെയും ഈ അധ്യാപകനെതിരെ പരാതി ഉയര്‍ന്നിരുന്നുവെങ്കിലും സ്‌കൂളിന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടികളൊന്നും ഉണ്ടായിരുന്നില്ലെന്നും കുട്ടികള്‍ പറയുന്നു.ഈ വിഷയത്തില്‍ ശിശു സംരക്ഷണ സമിതി ഇന്ന് കണ്ണൂര്‍ എസ്പിക്ക് റിപ്പോര്‍ട്ട് കൈമാറും.

Top