വടകരയില്‍ സിപിഎം ഓഫീസിന് നേരെ കല്ലേറ്; സുരക്ഷ ശക്തമാക്കി പൊലീസ്‌

കണ്ണൂര്‍: വടകര കുട്ടോത്ത് സിപിഎം ഓഫീസിന് നേരെ ആക്രമണം. പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ ഓഫീസിലെ ജനല്‍ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. മുസ്ലീംലീഗും സിപിഎം പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് സിപിഎം ഓഫീസിന് നേരെ ആക്രമണമുണ്ടായത്. മേഖലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.

കാറിലെത്തിയ സംഘമാണ് സിപിഎം ബ്രാഞ്ച് കമ്മറ്റി ഓഫിസിന് നേരെ കല്ലെറിഞ്ഞത്. ഓഫിസിന്റെ വാതില്‍ കുത്തിപൊളിക്കാനും ശ്രമമുണ്ടായി. അക്രമം നടത്തിയത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

മാലിന്യപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം ടൗണില്‍ പ്രകടനം നടത്തിയിരുന്നു. ഇതിനിടെ സിപിഎം പ്രവര്‍ത്തകരുമായി വാക്കേറ്റമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും പരസ്പരം ഏറ്റുമുട്ടിുകയും കല്ലേറില്‍ പത്ത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

Top