kanoor – rss – cpm – attack

കണ്ണൂര്‍: കണ്ണൂര്‍ മട്ടന്നൂരില്‍ സിപിഐഎമ്മുകാര്‍ക്കു നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം. മാനന്തേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നാലു സിപിഐഎമ്മുകാരെ വെട്ടിപ്പരുക്കേല്‍പിച്ചു.

ഗുരുതരമായി പരുക്കേറ്റ സുരേഷ് ബാബുവിനെ വിദഗ്ധ ചികിത്സയ്ക്കായി മണിപ്പാല്‍ ആശുപത്രിയിലേക്കു മാറ്റി. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു ആക്രമണം. പുരുഷോത്തമന്‍, ദിജേഷ്, മനോഹരന്‍ എന്നിവരെ തലശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top