കന്‍സാസ് സിറ്റി: ജയിലില്‍ നിന്നും കന്‍സാസ് സിറ്റി കോര്‍ട്ട് ഓഫീസിലേക്കു കൊണ്ടുപോയ ജയില്‍പുള്ളിയുടെ വെടിയേറ്റ് രണ്ട് ഡപ്യൂട്ടി ഷെരീഫുകള്‍ കൊല്ലപ്പെട്ടു. പൊലീസ് ഓഫീസറുമായി മല്‍പ്പിടുത്തം നടത്തിയ പ്രതി ഒരു പൊലീസ് ഓഫീസറുടെ തോക്ക് തട്ടിയെടുത്താണ് ഇരുവര്‍ക്കു നേരെ വെടിയുതിര്‍ത്തത്.
വെടിയേറ്റ രണ്ട് ഓഫീസര്‍മാരില്‍ പാട്രിക് റോറര്‍ (35) അധികം താമസിയാതെ മരിച്ചു. വെടിയേറ്റ തെരേസ കിങിനെ (44) ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെ ഇവരും മരിച്ചു. വെടിവെച്ച ജയില്പുള്ളിയേയും വെടിയേറ്റ് പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.