കൊച്ചി: മുസ്ലിം പള്ളികളില്‍ സ്ത്രീ പ്രവേശനം അനുവദിക്കരുതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. ചില കാര്യങ്ങള്‍ പണ്ട് മുതല്‍ അനുവര്‍ത്തിച്ചു വരുന്ന പോലെ മുന്നോട്ട് പോകുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം അറിയിച്ചു.
അയോധ്യക്കേസില്‍ പുനപരിശോധന ഹര്‍ജി നല്‍കണമെന്നതാണ് തന്റെ അഭിപ്രായം , ഇക്കാര്യത്തില്‍ മുസ്ലിം വ്യക്തി നിയമ ബോര്‍ഡിനെ പിന്തുണയ്ക്കുന്നതായും കാന്തപുരം പറഞ്ഞു.
ഓള്‍ ഇന്ത്യ മുഫ്തി അസോസിയേഷന്‍ ഇത് സംബന്ധിച്ച് അടുത്ത ദിവസം യോഗം ചേരും. യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും കാന്തപുരം വ്യക്തമാക്കി.