Kanthapuram blaming women

കോഴിക്കോട്: ലിംഗ സമത്വം ഇസ്ലാമികമോ മനുഷ്യത്വപരമോ അല്ലെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ആണും പെണ്ണും ഒരുമിച്ചിരുന്ന് പഠിക്കണമെന്ന് പറയുന്നത് ഇസ്ലാമിന് എതിരായ ഒളിയമ്പാണ്.

സ്ത്രീയും പുരുഷനും സമമാണെന്ന് പറയാന്‍ ആര്‍ക്കും കഴിയില്ല. സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ മാത്രമേ കഴിയു. ലോകത്തിന്റെ നിയന്ത്രണ ശക്തി പുരുഷന്‍മാര്‍ക്കാണെന്നും കാന്തപുരം വ്യക്തമാക്കി.

സ്ത്രീയും പുരുഷനും തുല്യരാണെന്ന് തെളിയിക്കാന്‍ ധൈര്യമുണ്ടോ? പ്രതിസന്ധികള്‍ വരുമ്പോള്‍ സ്ത്രീകള്‍ വിറച്ചുപോകും. വലിയ ശാസ്ത്രക്രിയകള്‍ ചെയ്യാന്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് മനോധൈര്യമുണ്ടോയെന്നും കാന്തപുരം ചോദിച്ചു.

മദ്രസകളില്‍ ഒരു തരത്തിലുമുള്ള പീഡനവുമില്ലെന്നും ആരോപണമുന്നയിക്കുന്നവര്‍ തെളിവ് ഹാജരാക്കാനും കാന്തപുരം വെല്ലുവിളിച്ചു.

Top