ലഖ്‌നൗ : കന്‍വാര്‍ യാത്രയില്‍ പങ്കെടുത്ത മുസ്ലീം യുവാവിനെ പള്ളിയില്‍ നമസ്‌ക്കരിക്കുന്നതില്‍ നിന്ന് വിലക്കിയ മൂന്ന് പേര്‍ അറസ്റ്റില്‍. മറ്റൊരു പ്രതിയ്ക്കായി തെരച്ചില്‍ ആരംഭിച്ചു.
ബാബു ഘാന്‍ എന്ന യുവാവിനെ മൂന്ന് പേര്‍ ചേര്‍ന്ന നമസ്‌ക്കരിക്കുന്നതില്‍ നിന്ന് വിലക്കുകയും മര്‍ദ്ദിക്കുകയും ഓടിപ്പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇയാളുടെ ഭാര്യയും മക്കളും ബന്ധു വീടുകളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.
ബാബു ഖാന്‍ കന്‍വാര്‍ യാത്രയില്‍ പങ്കെടുക്കുകയും ഹരിദ്വാറിലെ ശിവക്ഷേത്രത്തില്‍ വിശുദ്ധ ജലം സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ബാബു ഖാന്‍ മദ്യപിച്ചിരുന്നതിനാലാണ് പള്ളിയില്‍ കയറാന്‍ അനുവദിക്കാതിരുന്നതെന്ന് പ്രതികള്‍ പറഞ്ഞു.
അതേസമയം, ഹിന്ദുരാഷ്ട്രീയ മഞ്ച് യുവാവിന് പിന്തുണയുമായി രംഗത്ത് വന്നു.
ശ്രാവണ മാസത്തില്‍ ഉത്തരാഘണ്ഡിലെ വിവിധ ക്ഷേത്രങ്ങളിള്‍ സന്ദര്‍ശനം നടത്തി ഗംഗാജലം കൊണ്ടുവരുന്നതിന് നടത്തുന്ന യാത്രയാണ് കന്‍വാര്‍ തീര്‍ത്ഥയാത്ര. കന്‍വാര്‍ യാത്രക്കിടെ പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ തീര്‍ത്ഥയാത്ര കടന്ന് പോകുന്ന ഗ്രാമങ്ങളില്‍ നിന്ന് 70 മുസ്ലീം കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു.