കന്‍വാര്‍ യാത്ര; യു.പി സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: യുപി സര്‍ക്കാര്‍ കന്‍വാര്‍ യാത്രക്ക് അനുമതി നല്‍കിയതിനെതിരെ സുപ്രീംകോടതി. ബുധനാഴ്ച യു.പി സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസയച്ചു. സംഭവത്തില്‍ സ്വമേധയ കേസെടുത്താണ് സുപ്രീംകോടതി ഇടപെടല്‍. ജൂലൈ 16ന് സുപ്രീംകോടതി കേസ് പരിഗണിക്കും.

കോവിഡ് ഭീഷണിക്കിടയിലും കന്‍വാര്‍ യാത്രയുമായി യു.പി സര്‍ക്കാര്‍ മുന്നോട്ട് പോയിരുന്നു. ഉത്തരാഖണ്ഡ് യാത്രക്ക് നിരോധനം ഏര്‍പ്പെടുത്തിയപ്പോഴും തീരുമാനത്തില്‍ നിന്നും പിന്മാറാന്‍ യു.പി തയാറായിരുന്നില്ല. കന്‍വാര്‍ തീര്‍ഥാടകരെ മാത്രമേ പുണ്യസ്ഥലങ്ങളില്‍ അനുവദിക്കുവെന്ന് യു.പി വ്യക്തമാക്കിയിരുന്നു. തീര്‍ഥാടകരുടെ എണ്ണം പരമാവധി നിയന്ത്രിക്കാന്‍ കന്‍വാര്‍ അസോസിയേഷനുകളോട് യു.പി സര്‍ക്കാര്‍ നിര്‍ദേശിച്ചു.

പടിഞ്ഞാറന്‍ യു.പിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം. ഉത്തരാഖണ്ഡിലേക്ക് തീര്‍ഥാടകര്‍ പോകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ അതിര്‍ത്തികളില്‍ സ്വീകരിക്കും. യാത്രക്കിടെ കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുമെന്ന് യു.പി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ പറഞ്ഞിരുന്നു.

 

Top