ഇതാര് താനോസോ ?; ലോക്ക്ഡൗണ്‍ മേക്ക്ഓവറുമായി കപില്‍ ദേവ്‌,ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ സമയത്ത് രാജ്യത്താകമാനമുള്ള ഭൂരിഭാഗം ജനങ്ങളുേയും നേരമ്പോക്ക് പാചക പരീക്ഷണങ്ങളും മേക്ക് ഓവറുമൊക്കെയാണ്.

യുവെന്റസിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയും സച്ചിന്‍ തെണ്ടുല്‍ക്കറുമെല്ലാം തങ്ങളുടെ പുതിയ ഹെയര്‍ സ്‌റ്റൈലുമായി രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ പുതിയ മേക്ക് ഓവറാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

താടിവെച്ച് തല മൊട്ടയടിച്ച കപിലിന്റെ പുതിയ ലുക്ക് സഹതാരം കൂടിയായിരുന്ന ചേതന്‍ ശര്‍മയാണ് ട്വിറ്ററില്‍ പങ്കുവെച്ചത്.

കപിലിന്റെ പുതിയ ലുക്കിനെ സാക്ഷാല്‍ വിവ് റിച്ചാര്‍ഡ്‌സിന്റെ സ്‌റ്റൈലിനോടാണ് പലരും ഉപമിച്ചിരിക്കുന്നത്. കപിലിനെ കണ്ടാല്‍ ഇപ്പോള്‍ മാര്‍വെല്‍ താരം താനോസിനെ പോലെ ഉണ്ടെന്നും ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്.

Top