ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ വിദേശയാത്രകളെ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കപില്‍ മിശ്ര നിരാഹാര സമരം തുടങ്ങി.
തനിക്കെതിരെ വിദേശരാജ്യങ്ങളില്‍നിന്നുള്‍പ്പെടെ വധഭീഷണികള്‍ വരുന്നുണ്ടെന്ന് കപില്‍ മിശ്ര പറഞ്ഞു.
കഴിഞ്ഞ ദിവസം, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ സിബിഐക്ക് കപില്‍ മിശ്ര തെളിവ് കൈമാറിയിരുന്നു. മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് തനിക്കെതിരെ മത്സരിക്കാന്‍ കെജ് രിവാളിനെ അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വച്ച് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ കെജ് രിവാളിനു രണ്ടു കോടി രൂപ കോഴ നല്‍കുന്നതു നേരിട്ടു കണ്ടുവെന്നാണു കപില്‍ മിശ്രയുടെ ആരോപണം.