കപില്‍ മിശ്രയുടെ ആരോപണങ്ങള്‍ക്ക് പ്രതികരണം അര്‍ഹിക്കുന്നില്ല; ഡല്‍ഹി ഉപമുഖ്യമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെയുള്ള കപില്‍ മിശ്രയുടെ ആരോപണങ്ങള്‍ക്ക് പ്രതികരണം അര്‍ഹിക്കുന്നില്ലെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.

മിശ്രയുടെ ആരോപണം തരംതാണതും ബുദ്ധിശൂന്യവുമാണ്. ഇത്തരം ആരോപണങ്ങളെക്കുറിച്ച് എന്തുപറയാനാണെന്നും സിസോദിയ ചോദിച്ചു.

ഈ സംഭവത്തില്‍ നിരവധി എംഎല്‍എമാര്‍ അസ്വസ്ഥരാണ്. എംഎല്‍എമാര്‍ ആളുകളുടെ അധിക്ഷേപത്തിന് പാത്രമാകുകയാണ്.

താന്‍ കഴിഞ്ഞ ദിവസം മിശ്രയോട് മുഖ്യമന്ത്രി കാബിനറ്റില്‍ അഴിച്ചുപണി നടത്തുകയാണെന്ന് പറഞ്ഞിരുന്നു. ഇന്ന് അദ്ദേഹം ഇത്തരം ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നു അതിനെകുറിച്ച് എന്തുപറയാനാണെന്നും സിസോദിയ ചോദിച്ചു.

കെജ് രിവാള്‍ രണ്ടു കോടി കോഴവാങ്ങിയെന്നാണ് മിശ്ര ആരോപിച്ചത്. ആരോഗ്യമന്ത്രി സത്യേന്ദ്ര ജയ്ന്‍ മുഖ്യമന്ത്രിയുടെ വസതിയിലെത്തി പണം കൈമാറുന്നത് താന്‍ കണ്ടെന്നും മിശ്ര പറയുന്നു

Top