ഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ പാർട്ടി വിട്ട് സമാജ് വാദി പാർട്ടിയിലേക്ക് പോകുന്നു. സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായി കപിൽ സിബൽ കൂടിക്കാഴ്ച നടത്തി.
സമാജ് വാദി പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർത്ഥിയായി കപിൽ സിബൽ നാമനിർദേശ പത്രിക സമർപ്പിച്ചു. യുപിയിൽ നിന്നാണ് മത്സരിക്കുക. മെയ് 16ന് കോൺഗ്രസ് വിട്ടെന്ന് കപിൽ സിബൽ പറഞ്ഞു. രാജ്യസഭയിൽ വേറിട്ട ശബ്ദമാകാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.