ശുപാര്‍ശയാണ് രീതിയെങ്കില്‍ പാര്‍ട്ടി ഭരണഘടന തിരുത്തണമെന്ന് കപില്‍ സിബല്‍

ന്യൂഡല്‍ഹി: എ.ഐ.സി.സി. പുനഃസംഘടനയില്‍ അതൃപ്തി അറിയിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രംഗത്ത്. ശുപാര്‍ശയാണ് രീതിയെങ്കില്‍ പാര്‍ട്ടി ഭരണഘടന തിരുത്തുന്നതാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് വേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ അങ്ങനെയാകട്ടേയെന്നും കപില്‍ സിബല്‍ പറഞ്ഞു.

അടുത്ത ലോക്സഭ തിരഞ്ഞെടുപ്പില്‍ 52 സീറ്റുകള്‍ക്ക് പകരം 272ല്‍ എത്തുമെന്ന് ഉറപ്പാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കണം. അങ്ങനെ സംഭവിച്ചാല്‍ ഞാനൊരുപാട് സന്തോഷിക്കും. പാര്‍ട്ടി ഭരണഘടന പറയുന്നതില്‍ കവിഞ്ഞൊന്നും ഞങ്ങള്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നില്ല.

ഭരണഘടനയില്‍ പറയുന്നതു പോലെ ബ്ലോക്ക് തലം മുതല്‍ തിരഞ്ഞെടുപ്പ് വേണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് ഭരണഘടന പിന്തുടരണമെന്ന് മാത്രമാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. പാര്‍ട്ടിയുടെ ഭരണഘടന പ്രകാരമല്ല എ.ഐ.സി.സി തിരഞ്ഞെടുപ്പ് നടന്നത്.’ കപില്‍ സിബല്‍ പറഞ്ഞു.

Top