കാപ്പൻ യുഡിഎഫിലേക്ക്: താരിഖ് അൻവറുമായി ചർച്ച നടത്തി

കോട്ടയം: പാലായിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ മാണി സി. കാപ്പൻ എംഎൽഎ തയാറെടുക്കുന്നു. വ്യാഴാഴ്ച കോട്ടയത്തെത്തിയ എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറും മാണി സി. കാപ്പനുമായി ഇതു സംബന്ധിച്ച്ചർച്ച നടത്തി.കഴിഞ്ഞയാഴ്ച ഡൽഹിയിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും എൻസിപി ദേശീയ അധ്യക്ഷൻ ശരദ് പവാറും തമ്മിൽ നടത്തിയ ചർച്ചയിൽ പാലാ പ്രശ്നം ഏതാണ്ട് ഒത്തുതീർപ്പിലെത്തിയിരുന്നു.

പാലായ്ക്കു പകരം വിജയ സാധ്യതയുള്ള മറ്റൊരു സീറ്റും 3 നിയമസഭാ സീറ്റുകളും രാജ്യസഭാ സീറ്റും എൻസിപിക്ക് നൽകാമെന്ന് ദേശീയ നേതാക്കൾ ധാരണയിൽ എത്തി. എൽഡിഎഫിൽ തുടരുമെന്ന് എൻസിപി പ്രഖ്യാപിച്ചു.

ഇതു സംബന്ധിച്ച് പിണറായി വിജയനുമായി ചർച്ചകൾക്കായി പ്രഫുൽ പട്ടേൽ ഒരാഴ്ചയ്ക്കകം കേരളത്തിൽ എത്തുമെന്നും എൻസിപി– സിപിഎം ദേശീയ നേതൃത്വങ്ങൾ അറിയിച്ചു. ഇതനുസരിച്ച് വ്യാഴാഴ്ച പ്രഫുൽ പട്ടേൽ മുഖ്യമന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടു. മുന്നണി വിട്ടു പാലായിൽ മത്സരിക്കേണ്ടി വരുമെന്ന് മാണി സി. കാപ്പൻ പവാറിന് കത്തയച്ചു.

Top