കാപ്പന് പാലാ മാത്രം: അധികസീറ്റ് നൽകാനാകില്ലെന്ന് കോൺഗ്രസ്

Mullapally Ramachandran

തിരുവനന്തപുരം: എൻ.സി.പി. വിട്ടുവന്ന മാണി സി. കാപ്പന്റെ വിഭാഗത്തെ ഘടകകക്ഷിയായി യു.ഡി.എഫിൽ ഉൾപ്പെടുത്താനാകില്ലെന്ന നിലപാടിലേക്ക് കോൺഗ്രസ്.മുല്ലപ്പള്ളി പറഞ്ഞതിനെ ശരിെവച്ച് ഡൽഹിയിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രതികരിച്ചു. കാപ്പൻ വിഭാഗം വന്നത് മധ്യതിരുവിതാംകൂറിൽ ഗുണംചെയ്യുമെങ്കിലും കൂടുതൽ സീറ്റുനൽകാൻ പരിമിതികളുണ്ടെന്ന് വേണുഗോപാൽ പറഞ്ഞു.

“മാണി സി. കാപ്പനും അദ്ദേഹത്തിന്റെ അനുയായികളും മാത്രമാണ് യു.ഡി.എഫിലേക്കെത്തിയത്. അതുകൊണ്ടുതന്നെ പാർട്ടിയെന്നനിലയിൽ മുന്നണിയുടെ ഭാഗമാക്കാൻ കോൺഗ്രസ് മടിക്കുന്നു.”

കാപ്പന് കോൺഗ്രസ് അംഗത്വംനൽകി പാലായിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിപ്പിക്കാമെന്ന നിർദേശമാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. അല്ലെങ്കിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി പാലായിൽ മത്സരിക്കാം.വീണ്ടും എൻ.സി.പി.കൾ ലയിക്കുന്ന സാഹചര്യമുണ്ടായാൽ നഷ്ടം യു.ഡി.എഫിനാകും. ഇത്തരം വിലയിരുത്തലാണ് കാപ്പൻ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കട്ടെയെന്ന നിലപാടിലേക്ക് നേതൃത്വത്തെയെത്തിച്ചത്.

Top