ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിനായി കുട്ടനാട് സീറ്റ് മാണി സി. കാപ്പന് വിട്ടുനല്‍കില്ലെന്ന് തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ. തോമസ്. തന്റെ സ്ഥാനാര്‍ഥിത്വം പാര്‍ട്ടി നേരത്തെ തന്നെ അംഗീകരിച്ചതാണ്. എന്‍സിപി ഇടത് മുന്നണി വിടില്ലെന്ന് ആവര്‍ത്തിച്ച തോമസ് കെ. തോമസ് പാലാ സീറ്റിനെ ചൊല്ലി എന്‍സിപിയില്‍ പിളര്‍പ്പ് ഉണ്ടാകില്ലെന്നും പറഞ്ഞു.
മാണി സി. കാപ്പന്റെ പ്രതിഷേധം കൈയിലുള്ള സീറ്റ് നഷ്ടമാകുമ്പോള്‍ ആരും ചെയ്യുന്നതാണെന്നും തോമസ് കെ. തോമസ് പറഞ്ഞു.