യുവരാജ് സിംഗിന്റെ ബയോപിക്കില്‍ നിന്ന് കരണ്‍ ജോഹര്‍ പിന്മാറിയെന്ന് റിപ്പോര്‍ട്ട്

ന്ത്യയുടെ മുന്‍ താരം യുവരാജ് സിംഗിന്റെ ബയോപിക്കില്‍ നിന്ന് പ്രമുഖ നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ പിന്മാറിയെന്ന് റിപ്പോര്‍ട്ട്. ബോളിവുഡിലെ പ്രമുഖ താരങ്ങളെ തന്റെ വേഷത്തില്‍ അഭിനയിപ്പിക്കണമെന്ന യുവരാജിന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നറിയിച്ചുകൊണ്ടാണ് കരണ്‍ ജോഹര്‍ പിന്മാറിയത്.

ഋതിക് റോഷനെയോ രണ്‍ബീര്‍ കപൂറിനെയോ തന്റെ വേഷത്തിലേക്ക് കാസ്റ്റ് ചെയ്യണമെന്നായിരുന്നു യുവി ആവശ്യപ്പെട്ടത്. എന്നാല്‍, 2019ല്‍ പുറത്തിറങ്ങിയ ‘ഗള്ളി ബോയ്’ എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്ത സിദ്ധാര്‍ത്ഥ് ചതുര്‍വേദിയാണ് കരണിന്റെ മനസ്സിലുണ്ടായിരുന്നത്.

ക്രിക്കറ്റുമായി ബന്ധപ്പെട്ട ‘ഇന്‍സൈഡ് എഡ്ജ്’ എന്ന വെബ് സീരീസിലും മികച്ച പ്രകടനം കാഴ്ചവച്ച സിദ്ധാര്‍ത്ഥിന് യുവരാജിന്റെ വിദൂരഛായയുണ്ടെന്നതും കരണിനെ ഇങ്ങനെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. യുവി ഒരു ദേശീയ ഹീറോ ആണെന്നും സിനിമ ആളുകള്‍ സ്വീകരിക്കാന്‍ വലിയ താരങ്ങള്‍ വേണ്ടെന്നും കരണ്‍ വാദിച്ചു. എന്നാല്‍, യുവരാജ് ഇതിനു സമ്മതിച്ചില്ല.

 

Top