40 കോടി ഓഫര്‍ ചെയ്ത് കരണ്‍ ജോഹര്‍; വേണ്ടെന്ന് വച്ച് വിജയ് ദേവരക്കൊണ്ട

വിജയ് ദേവരകൊണ്ട നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ഡിയര്‍ കോമ്രേഡ്’. ചിത്രം മികച്ച പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി വിജയ് ദേവരകൊണ്ടയും ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

കൂടിക്കാഴ്ചയില്‍ ചിത്രത്തിന്റെ റീമേക്കിലൂടെ വിജയ് ദേവരകൊണ്ടയെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനുള്ള ക്ഷണവുമായാണ് കരണ്‍ എത്തിയത് എന്നാണ് റിപ്പോര്‍ട്ട്. ഇതിനായി താരത്തിന് 40 കോടി കരണ്‍ വാഗ്ദാനം ചെയ്‌തെന്നും, എന്നാല്‍ വിജയ് ദേവേരക്കൊണ്ട ഈ വാഗ്ദാനം നിരസിച്ചു.

നേരത്തെ അര്‍ജുന്‍ റെഡ്ഡിയുടെ ഹിന്ദി റീമേക്കായ കബീര്‍ സിങ്ങില്‍ നായകനാകാനും അദ്ദേഹത്തിന് അവസരം ലഭിച്ചിരുന്നു. പക്ഷേ, വീണ്ടും അതേ വേഷം ചെയ്യാന്‍ താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് അദ്ദേഹം അതും നിരസിക്കുകയായിരുന്നു. എന്തായാലും ഡിയര്‍ കോമ്രേഡിന്റെ ഹിന്ദി പതിപ്പില്‍ ആരായിരിക്കും നായകന്‍ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

Top