ഹിന്ദി വെബ് സീരീസ് ആയ ലവ് സ്റ്റോറിയാന് ആറ് രാജ്യങ്ങളില്‍ വിലക്ക്. ആറ് ദമ്പതികളുടെ പ്രണയ കഥയെ കുറിച്ച് പറയുന്ന റിയല്‍ ലൈഫ് സ്റ്റോറിയാണ് ലവ് സ്റ്റോറിയാന്‍ എന്ന സീരീസ്. ഇതില്‍ ഒരു പ്രണയ കഥ സ്വവവര്‍ഗ പ്രണയത്തെ കുറിച്ച് പറയുന്നതിനാലാണ് സീരീസ് വിലക്കിയിരിക്കുന്നത്. യുഎഇ, സൗദി അറേബ്യ, തുര്‍ക്കി, ഇന്തോനേഷ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് സീരീസിന് വിലക്കേര്‍പ്പെടുത്തിയത്. ധര്‍മ്മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹര്‍ ആണ് സീരീസ് നിര്‍മ്മിക്കുന്നത്.
അക്ഷ് ഇന്ദികര്‍, അര്‍ച്ചന ഫട്‌കെ, കോളിന്‍ ഡി കുന്‍ഹ, ഹാര്‍ദിക് മേഹ്ത, ഷാസിയ ഇഖ്ബാല്‍, വിവേക് സോണി എന്നവരുടെ സംവിധാനത്തിലൊരുങ്ങി ആറ് എപ്പിസോഡുകളടങ്ങുന്നതാണ് വെബ് സീരീസ്. ഇതില്‍ ആറാമത്തെ എപ്പിസോഡായ ‘ലവ് ബിയോണ്ട് ലേബല്‍സി’ലാണ് ട്രാന്‍സ്ജെന്‍ഡര്‍ പങ്കാളികളായ ടിസ്റ്റ, ദിപ എന്നിവരുടെ കഥ പറയുന്നത്.
കൊല്‍ക്കത്തയില്‍ താമസിക്കുന്ന ഇവര്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ കണ്ടുമുട്ടുകയും തുടര്‍ന്ന് പ്രണയത്തിലാവുകയും ചെയ്യുന്നതാണ് കഥ. ആറ് കഥയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തതും ‘ലവ് ബിയോണ്ട് ലേബല്‍സ്’ ആയിരുന്നു. ഈ സീരീസ് കൂടാതെ, ഉടന്‍ സ്ട്രീമിംഗ് ആരംഭിക്കാന്‍ പോകുന്ന മറ്റൊരു കരണ്‍ നിര്‍മ്മണത്തിലൊരുങ്ങുന്ന സീരീസാണ് മിസ്റ്റര്‍ ആന്‍ഡ് മിസിസ് മാഹി. ഇമ്രാന്‍ ഹാഷ്മി, മൗനി റോയ്, മഹിമ മക്വാന, രാജീവ് ഖണ്ഡേല്‍വേ, ശ്രിയ ശരണ്‍ എന്നിവരാണ് അഭിനയിക്കുന്നത്.